Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

ഞവുണിക്ക

ചിത്രാപൗര്‍ണമിയില്‍ പാതി രാത്രിയില്‍ തുറുവായി കുളത്തില്‍ പൂര്‍ണനഗ്നനാ യി ഇറങ്ങി മുങ്ങി കുളിച്ച് അയാള്‍ നേരെ നടന്നത് തന്റെ മുറിയിലേക്കായിരുന്നു. ഇതെന്ത് കഥ എന്നറിയാതെ ഉണ്ടപേങ്ങന്‍ ഇതെല്ലാം കണ്ട് അന്തം വിട്ട് നേന്ത്രവാഴയുടെ നിഴലിനുള്ളില്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്തായാലും ഇതെന്ത് ഒടിയനോ മായനോ എന്ന് കണ്ടറിയുക തന്നെ എന്ന് നിരീച്ച് ഉണ്ടപേങ്ങന്‍ അയാളുടെ പിറകെ കൂടി. ഉണ്ട പേങ്ങന് ആദ്യം ആളെ മനസ്സിലായില്ല. താന്‍ പിന്തുടരുന്ന ആള്‍ നേരെ കൈപറമ്പ് വീട്ടിലേക്ക് കയറിപോകുന്നത് കണ്ടപ്പോഴാണ് ഉണ്ടപേങ്ങന് കൈപറമ്പിലെ കേളുവാണ് പാതിരാകുളി കഴിഞ്ഞ് ഈറനായി നിലാവിലൂടെ പോകുന്നതെന്ന് മനസ്സിലായുള്ളു. കേളൂന്റെ കറുത്ത ദേഹത്തെ നനവില്‍ നിലാവ് തട്ടി തിളങ്ങുന്നത് കണ്ടാല്‍ ആരുടെയും ഉള്ള് ഒന്ന് കാളും. അത്രക്ക് പുഷ്ടിമയുണ്ടയാള്‍ക്ക്.

കേളു നേരെ തന്റെ മുറിയില്‍ കയറി കശുമാങ്ങയിട്ട് വാറ്റിയ പട്ടചാരായം അരക്കുപ്പി എടുത്ത് പകുതി നേരെ തൊണ്ടയിലൊഴിച്ചു. ബാക്കി അരയില്‍ തിരുകി. മുറിയില്‍ നിന്ന് പുറത്തിറങ്ങി അടുത്ത് നിന്നിരുന്ന കവുങ്ങില്‍ പൊത്തി പിടിച്ച് കയറി അയാള്‍. ഉണ്ടപേങ്ങന്‍ പതിയെ പതിയെ കവുങ്ങിന്‍ തടത്തിലൂടെ നടന്നു. കേളു നേരെ കവുങ്ങിന്റെ മണ്ടയിലെത്തി ഒന്നാഞ്ഞ് അടുത്ത കവുങ്ങിന്റെ പട്ടയില്‍ പിടിച്ച് പതിയെ ആ കവുങ്ങിലേക്ക് പടര്‍ന്നു. പിന്നെ ആ കവുങ്ങില്‍ നിന്ന് അടുത്ത കവുങ്ങിലേക്ക് പടര്‍ന്നു. അല്‍പം കഴിഞ്ഞപ്പോഴെക്കും പടര്‍ന്ന് കയറ്റത്തിന്റെ വേഗത കൂടി കൂടി വന്നു. അതേസമയം താഴെ ഭൂമില്‍ കൂടി ഓരോ കവങ്ങിന്‍ തടത്തിലൂടെയും ഓടി ഉണ്ടപേങ്ങന്‍ കേളുവിവിനെ പിന്തുടരുന്നുണ്ടായിരുന്നു. ഇതൊന്നുമറിയാതെ കേളു ആകാശത്തിലൂടെയുള്ള തന്റെ യാത്ര തൂടര്‍ന്നു. ഒരു കവുങ്ങില്‍ നിന്ന് മറ്റൊരു കവുങ്ങിലേക്ക് കേളു പറക്കുകയായിരുന്നു. അതുപോലെ കൈവമെയ് വഴക്കത്തോടെ കവുങ്ങിലൂടെ പടരാന്‍ ആ നാട്ടില്‍ വളരെ കുറച്ച് പേര്‍ക്കെ കഴിയുമായിരുന്നുള്ളു. കവുങ്ങിന്‍ തലപ്പുകള്‍ കേളുവിന്റെ കൈയിലേക്ക് തലകുനിച്ച് ചെല്ലുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ കേളു കവുങ്ങില്‍ കൂടി ഊര്‍ന്നിറങ്ങി നേരെ മത്തായിമാപ്ലയുടെ പറമ്പിലൂടെ റോഡിലെത്തി. മണ്ണെണ്ണയൊഴിച്ച് കത്തിച്ച് വെക്കാറുണ്ടായിരുന്ന വഴിവിളക്ക് എപ്പോഴോ കെട്ടുപോയിട്ടുണ്ടായിരുന്നു. പൗര്‍ണ്ണമിയുടെ പൂര്‍ണ്ണനിലാവ് ലോകം മുഴുവനും പൊതിഞ്ഞ് നില്‍ക്കുന്നു. ഒരമ്പത് മീറ്ററിനുള്ളിലുള്ള ആളെ പോലും ആര്‍ക്കും തിരിച്ചറിയാനാകും അത്രക്ക് നിലാവുണ്ടായിരുന്നു അന്ന്. എന്തായാലും ഉണ്ടപേങ്ങന്‍ അവിടെ പതിയിരുന്നു. കേളു കുറച്ച് നേരം അവിടെ നിന്നു. അരയില്‍ നിന്നും ബാക്കി ചാരായം എടുത്ത് തൊണ്ടയിലൊഴിച്ചു. പെട്ടന്ന് അടുത്ത പറമ്പിലെ വേലിയിലൂടെ നൂണ്ട് അയാള്‍ പോയി. ആ കാലത്ത് കേളുവിന്റെ പറമ്പ് കഴിഞ്ഞാല്‍ അടുത്ത പറമ്പ് നരിമറ്റത്തില്‍ മത്തായി മാപ്ലയുടെതായിരുന്നു. തളിയക്കോണത്തെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കവുങ്ങിന്‍ മരങ്ങള്‍ നിലാവിന്‍ കുളിര്‍കൊണ്ടുനിന്നു.

ഉണ്ടപേങ്ങന് എല്ലാം മനസ്സിലായി. ഗുജറാത്തില്‍ പോയ വേലപ്പന്റെ ഭാര്യ കാര്‍ത്ത്യായനിയുടെ അടുത്തേക്കാണ് കേളു പോയത്. നാട്ടുകാര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് ഉണ്ടപേങ്ങന് തോന്നി. അയാള്‍ക്ക് അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. പതിയെ അയാള്‍ പാടത്തേക്ക് നടന്നു ഞവുണിക്ക പറക്കാന്‍. കല്യാണം കഴിക്കാത്ത ഉണ്ടപേങ്ങന് വികാരം വരുമ്പോള്‍ ഞവുണിക്ക പറുക്കി അരയില്‍ മുണ്ടിന്‍ കുത്തിനടിയല്‍ വക്കുക എന്നത് ഒരാശ്വാസമായിരുന്നു.

കേളു കാര്‍ത്ത്യായനിയുടെ വീട്ടിലെത്തിയതും വാതില്‍ തുറന്ന് നറുനിലാവില്‍ പുഞ്ചിരിച്ച് വെള്ള മുണ്ടുടുത്ത് മുടിയഴിച്ചിട്ട ഒരു രൂപം പുറത്ത് വന്നു. കേളു അവളെ പൂണ്ടടക്കം കെട്ടിപിടിച്ചു. ചാരായത്തിന്റെയും കമുങ്ങിന്‍ പൂക്കളുടെയും മണം അവളിലേക്കും പടര്‍ന്നു കാണണം. മുലക്കച്ചപോലെ കെട്ടിയ ജഗന്നാഥന്‍ മുണ്ട് കേളുവിന് മുന്നില്‍ പതിയെ അഴിഞ്ഞ് നിലത്ത് വീണു. അവള്‍ യാതൊന്നും തന്നെ സംസാരിച്ചില്ല. കേളുവിന്റെ കൈക്കുള്ളില്‍ വെച്ച് തന്നെ അവളുടെ താമരയിതളുകളുടെ നനുത്ത മണമുള്ളതും പൗര്‍ണ്ണമി നിലാവുപോലെ തണുത്തതുമായ മുലകള്‍ അവന്റെ നെഞ്ചിന്‍ കൂട്ടിലമര്‍ന്നു. കേളു തന്റെ മുണ്ടഴിച്ച് ചാണകം മെഴുകിയ ഉമ്മറതിണയില്‍ വിരിച്ചു. അവര്‍ അതില്‍ ഇരിക്കുകയും കിടക്കുകയും ഗുസ്തി പിടിക്കുകയും ചെയ്തു. കേളുവിന്റെ ചാരായത്തിന്റെ ലഹരിയില്‍ അവള്‍ ഞെരിപിരി കൊണ്ടു. അവന്റെ കൈയില്‍ അവള്‍ വിറകൊണ്ടു. രണ്ട് കെട്ട് കഴിഞ്ഞ രണ്ട് പേറ് കഴിഞ്ഞ പെണ്ണാണെന്ന് ആരും അവളെ കണ്ടാല്‍ പറയില്ല. അവന്‍ അത് ആലോചിച്ചതുമില്ല. മാനത്തെ അമ്പിളി അവര്‍ക്കായി ലോപമില്ലാതെ നിലാവ് പൊഴിച്ചു. അവള്‍ അവന്റെ ചെവിട്ടില്‍ വികാരവായ്പോടെ മന്ത്രിച്ചു. അവന്‍ അവളുടെ കാതില്‍ ആവേശത്തോടെ കഥ പറഞ്ഞു. മറ്റാരും അത് കേട്ടില്ല അവരല്ലാതെ! അന്നും പതിവ് പോലെ സമയം പോയത് അവനറിഞ്ഞില്ല. പെട്ടെന്ന് കേളു ചാടി എണീറ്റു. പതിവുപോലെ അവള്‍ അവന്റെ കൈപിടിച്ചുവച്ചു. എന്നിട്ടും അവന്‍ പോയി. കവുങ്ങിലൂടെ കയറി ആകാശയാത്ര നടത്തി നിലാവിലൂടെ അവന്‍ കൈപറമ്പ് വീട്ടിലേക്ക് പറന്ന് പോയി.

അപ്പോഴും ഉണ്ടപേങ്ങന്‍ ഞവുണിക്ക അരയില്‍ തിരുകി കല്ലട അമ്പലത്തിന്റെ കിഴക്ക് വഴിയിലൂടെ ഉഴറി നടപ്പുണ്ടായിരുന്നു.

Advertisements

Image

കന്നി മാസത്തിലെ തിരുവോണത്തിന് കരുവനൂര്‍ വെട്ടുകുന്നത്ക്കാവ് ക്ഷേത്രത്തില്‍ നടന്നുവരുവിവ ഒരു ദളിത് ഉത്സവമാണ് പോത്തോട്ടോണം. തൃശൂര്‍ ജില്ലയിലെ കരുവനൂരിനുചുറ്റമുള്ള കരകളില്‍ നിന്നും അലങ്കരിച്ച പോത്തുകളെ താളമേളങ്ങളുടെ അകമ്പടിയോടെ ഓടിച്ച് കൊണ്ട് വന്ന് ക്ഷേത്രമതില്‍കെട്ടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ളതും ആറടിയോളം ഉയരമുള്ള വെട്ടുകല്ലുകൊണ്ട് പണിത പീഠത്തിന് ചുറ്റും വലവക്കുന്നതാണ് ഇതിന്റെ ചടങ്ങ്. സവര്‍ണക്ഷേത്രമായ Imageശ്രീവെട്ടുകുന്നത്ത് കാവ് ഭഗവതി ക്ഷേത്രത്തിന് കിഴക്കെ നടപ്പുരയുടെ തൊട്ട് അടുത്തായി സ്ഥാപിച്ചിട്ടുള്ള കോവില്‍ നായര്‍മാര്‍ക്കുള്ളതാണ് അതിനടുത്ത് കാണുന്ന രണ്ട് തറകളിലൊന്ന് ആശാരിമാരുടെയും മറ്റേത് കരുവാന്‍ ജാതിയില്‍പ്പെട്ടവര്‍ക്കും അവകാശപ്പെട്ടതാണ്. പുലയര്‍ക്കും പറയര്‍ക്കുമായി ക്ഷേത്രത്തിന്റെ മതില്‍കെട്ടില്‍ നിന്ന് 70 മീറ്ററോളം കിഴക്ക് മാറി സ്ഥാപിച്ചിട്ടുള്ള മുല്ലത്തറ പുലയര്‍ക്കും പറയര്‍ക്കുമുള്ള ആരാധാനസ്ഥലങ്ങളാണ്. ക്ഷേത്രത്തിനും പുലയരുടെ മുല്ലത്തറക്കും നടുവിലായി ഈഴവര്‍ക്കുള്ള മുല്ലത്തറയുമുണ്ട്.ImageImage ഇങ്ങിനെ ജാതിശ്രേണിയുടെ അടിസ്ഥാനത്തില്‍ ഓരോ ജാതിക്കാര്‍ക്കും അനുവദിച്ചിട്ടുള്ള ആരാധനാസ്ഥലങ്ങളുള്ള ഈ ക്ഷേത്രത്തിലേക്കാണ് പുലയരും പറയരും വര്‍ഷത്തിലൊരിക്കല്‍ തങ്ങളുടെ കാര്‍ഷികോല്‍പാദനത്തിന് ഒഴിവാക്കാനാവാത്ത പോത്തുകളെയും ഓടിച്ച് തെളിച്ച് ക്ഷേത്രത്തിന് പുറത്തുള്ള Imageകല്‍പീഠത്തിന് വലം വെക്കുന്നത്. പുലയരുടെ മൂപ്പനായ വെള്ളോനെ എഴുന്നുള്ളിച്ച് കൊണ്ട് വന്ന് കല്‍പീഠത്തിലിരുത്തിയതിനുശേഷമാണ് പോത്തുകളെ പ്രയാണം സാധാരണനടത്തിവരുന്നത്. ഇതുകൂടാതെ കാര്‍ഷികവിളകളും നെല്ലും മറ്റും ഈ സമയത്ത് പലരും ഈ പീഠത്തിന് സമീപം കാഴ്ചവെക്കാറുമുണ്ട്. അത് കീഴാളജനവീഭാഗങ്ങള്‍ പങ്കിട്ടെടുക്കാറാണ് പതിവ്. ഈ പോത്തോട്ടോണദിവസം മാത്രം പുലയര്‍ക്കും പറയര്‍ക്കും ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് നിന്ന് സവര്‍ണദൈവങ്ങളെ ആരാധിക്കാം. പുലയമൂപ്പനായ വെള്ളോനെ പോലും ഈ ദിവസം പോലും ക്ഷേത്രമതില്‍ക്കെട്ടിനകത്ത് കയറ്റാറില്ല. ഇത് പഴയകഥ. ഇപ്പോള്‍ അതെല്ലാം പോയെങ്കിലും ഇപ്പോഴും വിവിധദേശങ്ങളില്‍ നിന്ന് ഓടിച്ചുകൊണ്ടുവരുന്ന പോത്തുകളെ അമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കാറില്ല. എന്നാല്‍ ആനയെ എഴുന്നുള്ളിച്ച് അമ്പലത്തില്‍ പ്രവേശിപ്പിക്കാറുമുണ്ട്.

 Image

യഥാര്‍ത്ഥത്തില്‍ മണ്ണില്‍ ജോലിചെയ്തിരുന്ന കാര്‍ഷികതൊഴിലാളികളും അടിയാന്മാരും ആയിരുന്ന ഇന്ത്യന്‍ ജന്മിത്തത്വത്തിന്റെ ഏറ്റവും ക്രൂരമായ പീഢനങ്ങളേറ്റുവാങ്ങിയിരുന്ന ഒരു വിഭാഗത്തിന് വര്‍ഷത്തിലൊരുദിവസം ക്ഷേത്രപരിസരത്തേക്ക് കയറാനുള്ള അനുവാദം കിട്ടിയതുപോലും പണ്ട് കാലത്ത് എപ്പോഴോ നടന്ന ഒരു കലാപത്തിന്റെ ഫലമായി ലഭിച്ച ഒരു അവകാശം മാത്രമായിരിക്കണം.

ImageImage

ഒരു പക്ഷെ സുഖ്റാമിനും ബാലകൃഷ്ണപിള്ളക്കും ശേഷം ഒരു രാഷ്ട്രീയ നേതാവ് കൂടി അഴിമതിയുടെ പേരില്‍ ജയിലില്‍‌ പോകുന്ന വാര്‍ത്ത കൌതുകം പകരുന്നു. മുന്‍ സിക്കിം മുഖ്യമന്ത്രി നര്‍ ബഹാദുര്‍ ബണ്ഡാരിയാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. 25-10-2008 ല്‍ അഴിമതി നിരോധനനിയമനുസരിച്ച് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ കോടതി മുമ്പാകെ കീഴടങ്ങുകയും ഇദ്ദേഹത്തെ ജയിലിലേക്ക അയക്കുകയുമാണെത്രെ ചെയ്തത്. പതിവുപോലെ ജയിലിലെത്തുമുമ്പ് ഇദ്ദേഹത്തിനും ഹൃദയാസ്വാസ്ഥ്യംമുണ്ടാവുകയും ഇദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ആറുമാസത്തെ ശിക്ഷ സിക്കിം ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഒരുമാസമായി വെട്ടിചുരുക്കുകയും ചെയ്തിട്ടുണ്ട്. അതായത് ശിക്ഷിക്കപ്പെട്ടെങ്കിലും ജയിലില്‍ പോകാതെ ഒരു മാസം ആശുപത്രിയില്‍ കഴിഞ്ഞാല്‍ മതി ഇദ്ദേഹത്തിന്. ഭണ്ഢാരിയുടെ സൌഭാഗ്യം പക്ഷെ ബാലകൃഷ്ണപിള്ളക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ഏറെ രസകരമായിട്ടുള്ളത് മൂന്ന് പേരും സമാനമായ ചിന്താഗതി വച്ചുപുലര്‍ത്തുന്നവരാണെത്രെ! സിക്കിമിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ജയില്‍ ശിക്ഷകഴിഞ്ഞാല്‍ വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്നും ജനങ്ങളെ സേവിക്കുമെന്നും ഇയാള്‍ ഉറപ്പു തരുന്നുണ്ട്. സുഖ്റാമും പിള്ളയും ഇതുതന്നെയാണ് പറയുന്നത്. നോക്കണെ ജനങ്ങളുടെ ഒരു ഭാഗ്യം.

എനിക്ക് തോന്നുന്നത് ഇങ്ങനെ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും കോടതികള്‍ കണ്ണില്‍ ചോരയില്ലാതെ ശിക്ഷിക്കാന്‍ തുടങ്ങിയാല്‍ എന്താകും ഭാരതത്തിന്റെ സ്ഥിതി! ജയിലില്‍ നിന്നു് സ്ഥാനാര്‍ത്ഥിയായി തെരെഞ്ഞടുപ്പില്‍ മത്സരിക്കുന്നതുപോലെ, ജയിലില്‍ കിടന്ന് നമ്മെ ഭരിക്കാനുമുള്ള ഒരു നിയമം കൊണ്ടുവരേണ്ടിയിരിക്കുന്നു. എന്തായാലും ഇപ്പോള്‍ സിക്കിം പ്രദേശ് കോണ്‍ഗ്രസ്സ് പ്രസിഡണ്ടായി ഇയാളെ ആ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലായെന്നും ജയിലില്‍കിടന്നുകൊണ്ടുതന്നെ പ്രദേശ് കോണ്‍ഗ്രസ്സിനെ ഭരിക്കാന്‍ സര്‍വ്വതാ യോഗ്യനാണ് ഇയാള്‍ എന്ന് സംസ്ഥാന ഘടകം അഭിപ്രായപ്പെട്ടിരിക്കുന്നു. ഇത് കൊണ്ടാണോ എന്നറിയില്ല 1979 മുതല്‍ 1994 വരെ പല രാഷ്ട്രീയകക്ഷികളുടെ പേരിലുമായി സിക്കിം ഭരിച്ച ഇയാള്‍ പിന്നീട് കോണ്‍ഗ്രസ്സില്‍ തന്നെ ചേര്‍ന്നത്.

സുഖ്റാം ജയിലില്‍ നിന്ന് മോചിതനായപ്പോള്‍ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജനങ്ങള്‍ ഇയാളെ ജയിലില്‍ നിന്ന് സ്വീകരിച്ചാനയിച്ചുകൊണ്ടുപോയത്. ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളക്കും കിട്ടി ഉഗ്രന്‍ സ്വീകരണങ്ങള്‍. ഭണ്ഢാരിക്കും സ്വീകരണങ്ങള്‍ ഉണ്ടായിരിക്കുമെന്നതുറപ്പാണ്. ഇതൊക്കെ കാണുമ്പോള്‍ തോന്നും ഇവരെ ശിക്ഷിച്ചത് അഴിമതിക്കേസിലല്ല സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനാണ് എന്ന്. രാഷ്ട്രീയക്കാര്‍ക്കോ നാണമില്ല, ജനങ്ങള്‍ക്കുമില്ലേ നാണവും മാനവും…..

ഒരു കാര്യം ഉറപ്പ് ജയില്‍ മോചിതനായാല്‍ ഇവര്‍ വീണ്ടും നമ്മെ സ്നേഹിച്ച് കൊല്ലുമെന്ന്. എന്തൊരു രാജ്യസ്നേഹം!

2008 ലെ ബാംഗ്ലൂര്‍ സ്ഫോടനകേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം ബാംഗ്ലൂര്‍ ഫസ്റ്റ് അഡീഷണല്‍ സിറ്റി മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിക്കുച്ചിരുന്നു. തുടര്‍ന്ന് ഒരു അഡീഷണല്‍ ചാര്‍ജ്ജ് ഷീറ്റ് കഴിഞ്ഞ ജൂണ്‍ മാസം 11ാം തീയതി ഇതേ കോടതി മുമ്പാകെ സമര്‍പ്പിക്കുകയും അതില്‍ ഷോയ്ബ്, ഷരഫുദ്ദീന്‍, താജുദ്ദീന്‍, അബ്ദുള്‍ ഖാദര്‍, സാബീര്‍ എന്നിവരെ കൂടാതെ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ്ദനിയെ കൂടി ഒരു പ്രതിയാക്കി കൂട്ടിചേര്‍ത്ത് റിപ്പോര്‍ട്ട് നല്കുകയും ചെയ്തു. പക്ഷെ ഈ അഡീഷണല്‍ കുറ്റപത്രത്തില്‍ മ്ദനി ഒളിവിലാണെന്നും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്തായാലും ബാംഗ്ലൂര്‍ സ്ഫോടനകേസിന്റെ അന്വേഷണം പൂര്‍‌ത്തിയാക്കി കുറ്റപത്രം കോടതി മുമ്പാകെ സമര്‍പ്പിച്ച സമയത്താണ് മ്ദനിയെ പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍‌ട്ട് കൊടുത്തിട്ടുള്ളത്. മിക്കവാറും കേസുകളില്‍ എല്ലാവിധ അന്വേഷണവും അവസാനിച്ചതിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുക പതിവ്. ആദ്യത്തെ കുറ്റപത്രം ഫയല്‍ ചെയ്തതിനുശേഷം പുതിയ എന്തെങ്കിലും തെളിവുകള്‍ ലഭിക്കുകയോ മറ്റോ ചെയ്യുമ്പോഴാണ് കോടതിയുടെ അനുവാദത്തോടെ തുടരന്വേഷണം നടത്തുന്നത്. അതെല്ലെങ്കില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട അല്ലെങ്കില്‍ തിരിച്ചറിയപ്പെട്ട പ്രതികളുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും തുടര്‍ന്ന് അന്വേഷണം നടത്തി കൂടുതല്‍ തെളിവ് ശേഖരിച്ച് മറ്റ് പ്രതികളെ ചേര്‍‌ത്ത് അനുപൂരകമായി കുറ്റപത്രം സമര്‍പ്പിക്കുകയുമാണ് പോലീസ് സാധാരണഗതിയില്‍ സ്വീകരിക്കുന്ന രീതി. ഇവിടെ മ്ദനിയെ പ്രതിയാക്കി അഡീഷണല്‍‌ കുറ്റപത്രം കോടതിയില്‍ ഹാജരാക്കുകയും അതില്‍ മ്ദനി ഒളിവിലാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ജാമ്യമില്ലാവാറണ്ട് ഉത്തരവാക്കുന്നതിന് കോടതിക്ക് അപേക്ഷ സമര്‍പ്പിക്കുകയുമാണ് ബാംഗ്ളൂര്‍ പോലീസ് അനുവര്‍ത്തിച്ചിട്ടുള്ളത്. കേസന്വേഷണം അവസാനിച്ച നിലക്ക് കേസില്‍ പ്രതിയായ മ്ദനിക്ക് ജാമ്യമ അനുവദിക്കാവുന്നതുമാണ്.

എന്നാല്‍ പ്രതിയായ മ്ദനി മുന്‍കൂര്‍ ജാമ്യപേക്ഷ ബാംഗ്ലൂര്‍‌ ഫാസ്റ്റ് ട്രാക്ക് സെഷന്‍സ് കോടതി -v മുമ്പാകെ സമര്‍‌പ്പിക്കുകയും കോടതി പോലീസിനോട് എതിര്‍വാദം സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയതതോടെ നാടകീയവും സംഭവബഹുലവും ആയ പലതും സംഭവിച്ചത്. ബാംഗ്ലൂര്‍ പോലീസിന്റെ ആദ്യകാല വെളിപ്പെടുത്തലുകളനുസരിച്ച് മ്ദനി ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും സ്ഫോടനപരമ്പര നടക്കാന്‍‌ പോകുന്നതിനെകുറിച്ച് മ്ദനിക്ക് അറിവുണ്ടായിരുന്നുവെന്നും മുഖ്യപ്രതിയായ തടിയന്റവിടെ നസീര്‍ സ്ഫോടനം നടന്ന ഉടന്‍ തന്നെ മ്ദനിക്ക് ഫോണ്‍ ചെയ്തുവെന്നും എന്നാല്‍ മ്ദനി ഫോണില്‍ സംസാരിച്ചില്ലെന്നുമാണ് മനസ്സിലാകുന്നത്. മാത്രമല്ല ഈ കാര്യങ്ങളൊക്കെ പുറത്തുവന്നത് മുഖ്യപ്രതിയായ തടിയന്റവിടെ നസീറിനെ ചോദ്യം ചെയ്തപ്പോഴാണെന്നും ബാംഗ്ലൂര്‍ പോലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ പറയുകയുണ്ടായി. അതായത് കൂട്ടുപ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്ന് തോന്നുന്നു ബാംഗ്ലൂര്‍ പോലീസ് ഇത്തരം നിഗമനങ്ങളിലെത്തിയത്. മുന്‍‌കൂര്‍ ജാമ്യപേക്ഷയുടെ വാദസമയത്ത് മ്ദനിക്ക് ജാമ്യം നല്കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും, മ്ദനിയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യെണ്ടതുണ്ടെന്നും മ്ദനിയില്‍ നിന്നും വിലപ്പെട്ടവിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും മറ്റും കോടതിയെ ധരിപ്പിക്കുകയുണ്ടായി. കേസന്വേഷണം കഴിഞ്ഞ് കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം മുന്‍കൂര്‍ ജാമ്യപേക്ഷയുടെ സമയത്തുമാത്രമാണ് പോലീസ് ഈ ആവശ്യം കോടതി മുമ്പാകെ ഉയര്‍ത്തിയിട്ടുള്ളത്. അറസ്റ്റ് വാറണ്ടിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചസമയത്തുപോലും പോലീസ് ഇത്തരം ആവശ്യം ഉന്നയിച്ചിട്ടുള്ളതായി മനസ്സിലായിട്ടില്ല. ഈ കാലയളവില്‍ ബാംഗ്ലൂര്‍ പോലീസിന് ചില പ്രത്യകഉപദേശനിര്‍ദ്ദേശങ്ങള്‍‌ എവിടെ നിന്നോ ലഭിച്ചിരിക്കുന്നു. മ്ദനി പറയുന്നതുപോലെ IB ആണോ ആ നിര്‍ദ്ദേശകന്‍? ആര്‍ക്കറിയാം.

അന്വേഷണം അവസാനിച്ച നിലക്ക് വിചാരണ കഴിയുന്നതുവരെ റിമാന്‍ഡുചെയ്യെണ്ട എന്ത് പ്രത്യേക സാഹചര്യമാണുള്ളതെന്നും മനസ്സിലാകുന്നില്ല. കുറ്റപത്രം സമര്‍പ്പിച്ചനിലക്ക് അന്വേഷണത്തെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നുമില്ലല്ലോ? കൂടാതെ സ്വതന്ത്രനായിരുന്ന മ്ദനി അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഇടപ്പെട്ടതായോ, അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതായോ, തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നതായോ യാതൊരു വിവരവുമില്ല. മാത്രമല്ല കൂട്ടുപ്രതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മ്ദനിയെ പ്രതിയാക്കിയതെന്ന് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാകുന്നു. സൊഹ്റാബ്ദീന്‍ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ പ്രതിയായ ഗുജറാത്ത് മന്ത്രി അമിത് ഷായെ ഭ... നിരപരാധിയായി പ്രഖ്യാപിക്കുകയും ഷായ്കെതിരായ തെളിവുകള്‍ കൂട്ടുപ്രതികളുടെ മൊഴികള്‍ മാത്രമാണെന്നും ഇന്ത്യന്‍ തെളിവു നിയമപ്രകാരം അത്തരം തെളിവുകള്‍ക്ക് യാതൊരു വിലയുമില്ലെന്നും മറ്റുമാണ് ഭ..പ കേരളനേതാവ് ശ്രീമാന്‍. അഡ്വ.ശ്രീധരപിള്ള പറയുന്നത്.

നിയമത്തിന്റെ മുന്നില്‍‌ എല്ലാവരും തുല്യരല്ലെന്നും കൂടുതല്‍ സമന്മാരുണ്ടെന്നും കൂടുതല്‍ കൂടുതല്‍ വ്യക്തമാകുന്നു. മ്ദനി കുറ്റക്കാരനാണോ അല്ലയോ എന്ന് എനിക്കറിയില്ല മ്ദനിയെ ന്യായികരിക്കുന്നുമില്ല. പക്ഷെ നിയമം എല്ലാവര്‍ക്കും ഒരു പോലെയാകുന്നതല്ലെ ഇന്ത്യക്ക് നല്ലത്?! നീതിപൂര്‍വകമായ ഒരു വിചാരണയെ നേരിടാന്‍ അയാളെ അനുവദിക്കുന്നതില്‍ എന്താണ് തെറ്റ്? എത്ര ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ പോലും അത്തരം പ്രതികള്‍ക്കുപോലും ഇന്ത്യന്‍ ഭരണഘടന നീതിപൂര്‍വകമായ ഒരു വിചാരണ അനുവദിക്കുന്നു എന്നുള്ളതാണ് അതിന്റെ ഒരു മഹനീയ ശ്രേഷ്ഠത. എന്തായാലും ഒരു കാര്യം ഉറപ്പ് ഇത്തവണ മ്ദനി ജയിലില്‍ പോയാല്‍ പിന്നെ പുറത്ത് വരുമോയെന്ന് കണ്ടറിയണം.

കുരിശിന്റെ വഴി!

യേശുക്രിസ്തു ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ കുരിശുമരണം വരിക്കുമായിരുന്നോ? അവന്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ തോക്ക് എടുക്കമായിരുന്നു. മരത്തിന്റെ ചട്ടക്കൂടുളളതും ഉരുക്കിന്റെ ബാരല്‍ ഉള്ള വെടിയുണ്ടകള്‍ നിറച്ച തോക്ക് അവന്‍ തോളിലേറ്റുമായിരുന്നു. അല്ലെങ്കില്‍ ഉരുക്കില്‍ തീര്‍ത്ത ഒരു AK-47 കൈയിലേന്തുമായിരുന്നു. എന്നിട്ട് തന്നെ നിരന്തരം കുരുശിലേറ്റുന്ന തന്റെ അടയാളങ്ങളെ വില്‍പനക്ക് വച്ചിരിക്കുന്ന അംഗവസ്ത്രധാരികളെയും പട്ടക്കാരെയും ആദ്യമെതന്നെ വെടിവെച്ചു് കൊല്ലുമായിരുന്നു.

അവന്‍ ഏതെങ്കിലും ഒരു ഈസ്റ്റര്‍ ദിനത്തില്‍ ഉയിര്‍ത്തെഴുന്നേല്ക്കുകയും ഒരു കുതിരപുറത്തോ, ഒരു മോട്ടോര്‍ സൈക്കിളിലോ കയറിയോ അല്ലെങ്കില്‍ ഒരു ടാങ്ക്  തന്നെയോ ഓടിച്ചുവന്നോ നഗരകേന്ദ്രങ്ങളില്‍ചെന്ന് ഗവര്‍ണര്‍മാരെയും സെനറ്റര്‍മാരെയും പട്ടാളമേധാവികളെയും നയതന്ത്രജ്ഞരെയും വെടിവെച്ചു് നശിപ്പിക്കുമായിരുന്നു. നീതിമാന്മാരുടെയും കുട്ടികളുടെയും പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും രക്തം ഊറ്റികുടിച്ച് ഉന്മത്തരായ എല്ലാവരേയും കുരിശിലേറ്റുമായിരുന്നു. ബാറുകളും നിശാക്ലബ്ബുകളും അടിച്ചുതകര്‍ക്കുകയും കളപ്പുരകള്‍ തുറന്ന് ധാന്യങ്ങള്‍ കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും വീതിക്കുമായിരുന്നു. മണിമേടകളും മട്ടുപാവുകളും പള്ളിക്കെട്ടിടങ്ങളും അമ്പലങ്ങളും തച്ചുതകര്‍ത്ത് കുളം കുഴിക്കുമായിരുന്നു. ആയുധശാലകള്‍ തീയിട്ട് നശിപ്പിക്കയും അതിര്‍ത്തികളും വേലികളും വലിച്ചെറിയുകയും ചെയ്യുമായിരുന്നു. പിന്നെ അവന്‍ എല്ലാ ഗാന്ധിയന്മാരെയും, എല്ലാ ഫെമിനിസ്റ്റുകളെയും, ജാതിമതസംഘാടകരെയും എല്ലാ രാഷ്ട്രീയക്കാരെയും എല്ലാ ആത്മീയനേതാക്കളെയും എല്ലാ ദൈവങ്ങളെയും എല്ലാ കപടനാട്യക്കാരെയും തുരത്തി നരകത്തീയിലേക്ക് എറിയുകയും ചെയ്യും. അവന്‍ എല്ലാ ഋണാത്മാക്കളെയും ദരിദ്രവാസികളെയും കൂട്ടിവന്ന് ലോകത്തിന്റെ നിയമങ്ങള്‍ പൊളിച്ചെഴുതുകയും ചെയ്യുമായിരുന്നു.

എല്ലാം കഴിഞ്ഞ് അവന്‍ ഒരു നീണ്ട മഴപെയ്യിക്കയും മഴകൊണ്ട് മൂന്നുനാള്‍ ഭൂമിയിലുടെ അലഞ്ഞ്തിരിഞ്ഞ് നടക്കും. പിന്നെ മഴയില്‍ കുതിര്‍ന്ന അവന്‍ അതിലലിഞ്ഞ് അവന്റെ പ്രിയപ്പെട്ട ഭൂമിയില്‍ ലയിക്കുകയും ചെയ്യുമായിരുന്നു!

മഫിയാവത്കരണംഎവിടെ പോയാലും കേള്‍ക്കാവുന്ന, കേട്ടുകൊണ്ടിരിക്കുന്ന ഒരു പ്രയോഗമായി മാഫിയ അല്ലെങ്കില്‍ മഫിയാവത്കരണം മാറിയിരിക്കുന്നു.സ്ഥാനത്തും അസ്ഥാനത്തും എടുത്തുപയോഗിക്കാവുന്ന രീതിയില്‍ മാഫിയാ പ്രവര്‍ത്തനം വ്യാപകമായിരിക്കുന്നു എന്നുള്ളതാണ് കാര്യം. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം മറഞ്ഞിരിക്കുന്നത് മാഫിയകള്‍ തന്നെയാകണം. സ്പിരിറ്റ്‌ മാഫിയ, മണല്‍മാഫിയ, ഭൂമാഫിയ, ബ്ലൈഡ് മാഫിയ, തുടങ്ങി എന്തിനും ഏതിനും പിന്നില്‍ മാഫിയ ഉണ്ടായിരിക്കുന്നു. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും എന്തിന് ലോകം മുഴുവനും മാഫിയയുടെ പിടിയിലായിരിക്കുന്നു എന്നതു ശരിയായിരിക്കണം. പണം ഉണ്ടാക്കുക, ഏതു രീതിയിലായാലും വമ്പിച്ച സമ്പത്ത് സ്വരൂപിക്കുക, അതിലൂടെ അധികാരം കയ്യാളുക ഇതാണ് മാഫിയാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം എന്ന് ഏതൊരാള്‍ക്കും ഇന്നറിയാം.
ഏതെങ്കിലും സമ്പത്ത് ഉല്‍പാദനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നിയമവിരുദ്ധമോ നിയമ വിധേയമോ ആയ വഴികളിലൂടെ ബന്ധപ്പെട്ട രംഗത്ത് തങ്ങളുടെ ആധിപത്യം ഏതുവിധേനയും സാധിച്ചെടുക്കുകയും തുടര്‍ന്ന് ഈ ആധിപത്യം നിലനിര്‍ത്തുന്നതിന് പേശീബലവും പൈസബലവും ഉപയോഗപ്പെടുത്തി അളവറ്റ സമ്പത്തും സുഖസൌകര്യങ്ങളും അധികാരവും പിടിച്ചെടുക്കുക. ഈ രീതിയാണ്‌ മാഫിയാപ്രവര്‍തനത്തിനുള്ളത്. കേരളത്തില്‍ മാഫിയപ്രവര്‍ത്തനം ഏറെ സംഘടിതമായ രീതിയിലെത്തി ചേര്‍ന്നിട്ട് ഏറെ കാലങ്ങളായിരിക്കുന്നു. അതിന് രാഷ്ട്രീയ ഉദ്യോഗസ്ഥ പിന്‍ബലമുണ്ട് എന്നത് നമുക്ക് കാണാവുന്നതാണ്. ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ അതിനു ഏറെ ആക്കം വര്‍ദ്ധിക്കുകയും മാഫിയ എന്നത് തേഞ്ഞു പോയ ഒരു പദമായി തീരുകയും ചെയ്തിരിക്കുന്നു.
സാമ്പത്തികരംഗത്ത് മാത്രമല്ല, കക്ഷി രാഷ്ട്രീയത്തിലും കലാസാംസ്‌കാരിക മേഖലകളിലും മാഫിയാപ്രവര്‍ത്തനം ബാധിച്ചിരിക്കുന്നു. സിനിമാരംഗത്തും മാഫിയകള്‍ പിടി മുറുക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഇപ്പോള്‍ നിലനില്‍ക്കുന്ന തിലകന്‍അമ്മ വിവാദം സിനിമാ രംഗത്തുള്ള മാഫിയ പ്രവര്‍ത്തനത്തിന്റെ പ്രകടിത രൂപമാണെന്നാണ് എനിക്ക് തോന്നുന്നത്. അടിസ്ഥാനപരമായി സിനിമ ഒരു കലാരൂപമാണ്. അത് സംവിധായകന്റെ കലയുമാണ്. എന്നാല്‍ സിനിമ ഒരു കച്ചവട /വ്യവസായ പ്രവര്‍ത്തനവും കൂടിയായതുകൊണ്ട്‌ കച്ചവടത്തിന്റെ യുക്തിയും താത്പര്യവും സിനിമാനിര്‍മാണത്തിനുണ്ട്. എത്രമാത്രം കലാപരമായാല്‍ പോലും സിനിമാ നിര്‍മാണത്തിന് വേണ്ടുന്ന വമ്പിച്ച മുതല്‍മുടക്ക് ആവശ്യപ്പെടുന്നത് കാലമേന്മയോന്നും മാത്രമല്ല. പിന്നെയോ ലാഭത്തിന്റെ കണക്കുകള്‍ കൂടിയാകണം.

ഇന്ന് മലയാളത്തില്‍ പുറത്തുവരുന്ന ഏതെങ്കിലും സിനിമ ഏതെങ്കിലും സംവിധായകരുടെ സ്വപ്നസൃഷ്ടികളാണോ? ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍എന്ന ചിത്രം പോലെ ഒന്ന് ഇപ്പോഴുണ്ടോ?ചുരുക്കം ചില സംവിധായകരെ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി ഒട്ടുമിക്കവാറും എല്ലാവരും സിനിമകള്‍ പടച്ചുവിടുകയാണ്. മുന്‍കൂട്ടി തീരുമാനിച്ചംഗീകരിച്ച ഫോര്‍മുലകള്‍ക്കനുസൃതമായി. മിക്കവാറും സിനിമകള്‍ പുറത്തുവരുന്നത്‌ ഇങ്ങിനെയൊക്കെയാകുന്നു. മാത്രമല്ല സിനിമാനിര്‍മാണരംഗത്തേക്ക് കോര്‍പറേറ്റുകളുടെ വരവോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന ലക്ഷണമുണ്ട്. നിര്‍മാതാവ് പണം മുടക്കുന്നു, സംവിധായകനെ തേടി പിടിക്കുന്നു, രണ്ട് പേരും കൂടി നടിനടന്മാരെയും മറ്റു പ്രവര്‍ത്തകരെയും കണ്ടുപിടിക്കുന്നു. അത് കഴിഞ്ഞാല്‍ ബാക്കി കാര്യം പ്രധാന നടന്‍ തന്നെ അഭിനയിച്ചു തീര്‍ത്തോളും. സിനിമയില്‍ മാത്രമല്ല സിനിമ ഷൂട്ടിംഗ് കഴിയുന്നതിനു മുമ്പ് തന്നെ മാര്‍ക്കറ്റിങ്ങ് ആരംഭിക്കുന്നു. ഉദാഹരണത്തിന് മമ്മുട്ടിയോ മോഹന്‍ലാലോ ആണ് നായകനെങ്കില്‍ പടം റിലീസാകുന്നതിനു മുന്‍പ് തന്നെ നഗരങ്ങളിലെ പ്രധാനപ്പെട്ട തിയ്യേറ്ററുടമകള്‍ നിര്‍മാണ ചെലവിന്റെ മുക്കാല്‍ പങ്കും മുന്‍കൂറായി നല്‍കുന്നു.

ഷൂട്ടിംഗ് സമയത്തെ താരങ്ങളുടെ ഇടപെടലുകലെ കുറിച്ച് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. ആരായിരിക്കണം പ്രധാന നടി, സഹനടന്‍, ക്യാമറമാന്‍ എന്ന് തുടങ്ങി എവിടെ ക്യാമറ വെക്കണം, ഏതു ആംഗിളില്‍ ഷൂട്ട്‌ ചെയ്യണം, ഏതു വസ്ത്രം ധരിക്കണം,ഏതു നിറത്തിലുള്ള കണ്ണട ധരിക്കണം, സൂപര്‍ താരങ്ങള്‍ എങ്ങിനെ വീഴണം, നടക്കണം എന്ന് തുടങ്ങി ഒരു ഗ്ലാമര്‍ സിനിമയുടെ പ്രധാന കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്‌ സൂപ്പര്‍ താരമായിരിക്കും. അതുമല്ലെങ്കില്‍ സൂപ്പര്‍ താരത്തിന്റെ താരമൂല്യം ഇടിഞ്ഞു പൊളിഞ്ഞു വീഴാതിരിക്കാന്‍ എല്ലാം അറിഞ്ഞു നടപ്പിലാക്കുന്ന സൂപ്പര്‍ സംവിധായകരുണ്ടയിരിക്കും.

കൂടാതെ സിനിമ റിലീസാകുന്ന ദിവസം സൂപ്പര്‍ താരങ്ങളുടെ ആരധകസംഘനകള്‍ താള വാദ്യ മേളങ്ങളോടെ തിയ്യേറ്ററുകള്‍ ഏറ്റെടുക്കുന്നു.താരത്തിന്റെ പരിവേഷം പോഷിപ്പിക്കുന്ന രീതിയിലുള്ള സിനിമകളെങ്കില്‍ മാത്രം ആദ്യത്തെ ആഴ്ച തിയ്യേറ്ററുകള്‍ താരരാധക സംഘടനകളുടെ നിയന്ത്രണത്തിലായിരിക്കും. ഇത്തരം സിനിമകള്‍ കയ്യടിച്ചും കൂവിയാര്‍ത്തും വിജയിപ്പിക്കുന്നത് അവരാണ്. മാത്രമല്ല ചട്ടമ്പിനാട് പോലുള്ള സിനിമകള്‍ വിജയിപ്പിക്കുന്നതിന് നായകനടന്‍ നേരിട്ട് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ വിളിക്കുന്നു, അവര്‍ക്കുള്ള ഫണ്ട് എത്തിക്കുന്നു. ബാക്കി കാര്യങ്ങള്‍ അവര്‍ നോക്കിക്കൊള്ളും. ഇത്തരം പ്രവര്‍ത്തനം മമ്മൂട്ടിക്കു മാത്രമല്ല മോഹന്‍ലാലിനും വശമുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. അതിനു ഒരൊറ്റ ഉദാഹരണം മതി. ‘ഇവിടം സ്വര്‍ഗമാണ്എന്ന സിനിമയുടെ തൃശ്ശൂരിലെ പ്രകടനം. സിനിമയുടെ മാത്രമല്ല താരാരാധക സംഘടനയുടെയും. കൂട്ടത്തില്‍ ചെറുതെങ്കിലും പ്രകടനത്തില്‍ ഒട്ടും പുറകിലല്ലാത്ത ദിലീപ് ഫാന്‍സ്‌ അസോസിയേഷന്റെ പ്രവര്‍ത്തനം കാണാതെ പൊയ്ക്കൂട. കലാഭവന്‍ മണി ഫാന്‍സ്‌ അസോസിയേഷന്‍, പൃഥ്വിരാജ് ഫാന്‍സ്‌ അസോസിയേഷന്‍ തുടങ്ങിയവരും
രംഗത്ത് സജീവമായുണ്ട്. ചുരുക്കത്തില്‍ താരത്തിന്റെ വില നിശ്ചയിക്കുന്നതിന്,  നിലനിര്‍ത്തുന്നതിന് ആരാധക സംഘടനകള്‍ കൂടിയേ തീരു എന്ന് വന്നിരിക്കുന്നു. ഈ രംഗത്ത് കുറഞ്ഞ അളവില്‍ മാത്രം പ്രവര്‍ത്തനം നടത്തുന്ന ശ്രി.സുരേഷ്ഗോപിയുടെ കാര്യം പരിശോധിച്ചാല്‍ താരാരാധക സംഘടനകളുടെ പ്രസക്തി മനസ്സിലാകും.

സാധാരണഗതിയില്‍ സിനിമ റിലീസയാല്‍ പിന്നെ താരങ്ങള്‍ക്ക് വലിയ പ്രവര്‍ത്തനം ഒന്നും നടത്തേണ്ടതില്ല. പക്ഷേ ഇപ്പോള്‍ പടം തിയ്യേറ്ററില്‍ എത്തുന്നതോടെ പ്രധാന നടന്റെ പുതിയ റോള്‍ ആരംഭിക്കുകയാണ്. സിനിമയുടെ വിപണിയിലെ വിജയം ഉറപ്പാക്കുകയും അതിലൂടെ തങ്ങളുടെ താരമൂല്യം നിലനിര്‍ത്തലും സൂപ്പര്‍ താരത്തിന്റെ കര്‍ത്തവ്യമായിരിക്കുന്നു. ഇത് എല്ലാ ചിത്രങ്ങള്‍ക്കും ബാധകമാല്ലെങ്കില്‍ കൂടി. ഉദാഹരണത്തിന് യുഗപുരുഷന്‍എന്ന സിനിമയുടെ വിപണിയിലെ പ്രകടനം. ഇങ്ങിനെ പോകുന്നു സിനിമയുടെ ഷൂട്ടിംഗ് വേളയിലുള്ള  താരങ്ങളുടെ ഇടപെടല്‍ മുതല്‍ സിനിമയുടെ വിപണി വരെ നീളുന്ന താരത്തിന്റെ തകര്‍പ്പന്‍ അഭിനയം വരെയുള്ള കലാപരിപാടികള്‍. ഇതിലെല്ലാം വിജയിച്ചെങ്കില്‍ മാത്രമേ താരമൂല്യം ഇടിയാതെ സൂപ്പര്‍ താരമായി തുടരാന്‍ ഒക്കുകയുള്ളു.

ആരാണ് വാസ്തവത്തില്‍ ഈ ഫാന്‍സ്‌ അസോസിയേഷന്‍കാര്‍? ഓരോ പ്രദേശത്തെയും അറിയപ്പെടുന്ന ഗുണ്ടകള്‍ തന്നെയാണ് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തകരും നേതാക്കളും.സൂപ്പര്‍ താരങ്ങള്‍ ഇവരെ നേരിട്ടുതന്നെ ഫോണില്‍ ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്‌. ഒരു സിനിമ റിലീസായാല്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് സംഘടനാപ്രവര്‍ത്തകരെയും സിനിമാശാല ഉടമസ്ഥരെയും നേരില്‍ വിളിച്ചു നിര്‍ദേശങ്ങള്‍ നല്‍കുന്നത് സൂപ്പര്‍താരങ്ങള്‍ തന്നെ. ഈ ആരാധകര്‍ പടം റിലീസാകുന്ന ദിവസം മുതല്‍ തിയ്യേറ്ററിന്റെ നിയന്ത്രണമറ്റെടുക്കുകയും ഒരാഴ്ചയോളം സിനിമാഹാളില്‍ കയ്യടിച്ചും ആര്‍ത്തുവിളിച്ചും ഒരു തരംഗം സൃഷ്ടിക്കുകയും സിനിമ ഗംഭീരവിജയമാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്നു.
മലയാളസിനിമ മാഫിയാകളുടെ പിടിയിലായിരിക്കുന്നു എന്ന വസ്തുത ആരെയും അത്ഭുതപ്പെടുതെണ്ടതില്ല. സൂപ്പര്‍ താരങ്ങള്‍ക്കെതിരെ എതെങ്കിലും വ്യവസ്ഥാപിത പത്ര ടീ. വി. മാധ്യമങ്ങളോ എന്തെങ്കിലും രീതിയില്‍ ശബ്ദിക്കുമെന്ന് കരുതാനാവില്ല. കാരണം ഇവര്‍ തമ്മിലുള്ള ബന്ധം അത്തരത്തിലുള്ളതാണ്. ഒരു സുകുമാര്‍ അഴീക്കോട് ഉണ്ടായതുകൊണ്ട് മാത്രമാണ് തിലകന് ഇത്രയെങ്കിലും ചെയ്യാനായതും ജനങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും. മലയാളസിനിമയെ കലാപ്രവര്‍ത്തനമായി നിലനിര്‍ത്താന്‍, സിനിമാപ്രവര്‍ത്തകരെ കലാകാരന്മാരായി നിലനിര്‍ത്താന്‍ തിലകനെ പോലുള്ളവരുടെ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉതകുമെന്ന് തന്നെ കരുതാനാനെനിക്കിഷ്ടം.

Every love affair has it’s own lifetime. Since it has a start it must have a finish as well. Some relationships last to the end of partners lifetime, some die soon after they started. Some drag on without any meaning only due to the fear of losing social status or thinking about the future of the kids if any.

Love may start as the strongest passion but time passes and the storm of emotions calms down, relationships once so bright and full of surprises become routine. It drags on for a while and then comes crisis. We can either survive through it or fall apart.


Even when the love is gone it’s always hard to realise that you have to quit something once so good. There’s no certain way to decrease the sad feelings about falling apart. You may only try to stay civilised and to let the one who’s leaving do it without making up grandiose scandals and hysterics.

Although some think it’s better to stay enemies than friends because then you will have nothing to regret about and won’t execute meaningless attempts to get things back. But is it so right to ruin all the memories about the happy time two people have spent together with ugly scenes screaming and blaming each other on every occasion without much meaning?


It’s over when it’s over and sometimes it’s obvious that all is over. Two people scream and shout one at the other almost everyday, they have nothing to talk about and if they do every conversation turns into a quarrel, one finds faults with everything the other does, they both simply annoy each other. That’s definitely the end.


The question is where the love’s gone. Nobody knows it. Maybe they’ve been spending too much time together and finally have started to bore each other. Maybe he has stopped telling her about his love and she has stopped feeling it. Maybe time has made the illusions disappear and the reality has turned to be not what they both expected. Maybe there was only passion and after it’s gone nothing has left. There can be plenty of those maybes. Every misfortune has it’s own face. It may even be that nothing is over but people need to take a little rest one from the other or try to diversify their relationships. In fact when each one of a couple is willing to fight to make love stay they’ll find the way to do it.

The real tragedy is when one still feels the love but the other is bored and wants to leave. If the feeling is really gone no tricks will help to keep the partner, sooner or later he or she will finally leave and those few more weeks together won’t make you happier. The only thing you can really do in this case is to try to get over him/her as soon as possible. That misery will pass as the happiness did.

Sometimes one of the partner might have found new ways to give away her love or find someone else to love. In this case it is only natural they separate as soon as the things have come into such a pass. Any way it is the natural finish.


But still in very many cases lost love isn’t anyone’s fault. It is just the way things go. We should never stop believing that next time the feeling will be real and will finally last to the very end. We have no limit of times that we can fall in love and so although it’s sad to loose love, each time we do we should try to look at it as on the chance to find a new better one.

It is quite natural that love will be lost during the course of life and everything becomes so colorless and meaningless. Life become so boring and lonely even being together. Such togetherness wont do any good to anybody and better stop that life altogether than dragging into a worst situation. Since you stopped loving each other and started to hate each other better separate.

Every happy family is alike but every unhappy family is unhappy on their own way. Circumstances being such that I came to a conclusion that it is no longer possible to drag the life with her. finally we decided to stop the nonsense of being together. Stage has been set, signatures have been put, papers have been filed and waits for nothing but for a Court Verdict.

Enough is enough.