<!– @page { size: 21cm 29.7cm; margin: 2cm } P { margin-bottom: 0.21cm } –>
26, ജൂണ്‍, 91
ദേവിശ്രീ,
സാധാരണഗതിയില്‍ രാത്രി എട്ട് മുപ്പതിനുശേഷം പതിനൊന്ന് വരെ നല്ല തിരക്കായിരിക്കും. നോട്ടസ് തയ്യാറാക്കല്‍, വായിക്കുക, കൂടാതെ ഒരു പുതിയ ജോലിയും മുപ്പത് പേജ് ഇംഗ്ലീഷ് തര്‍ജ്ജമ..
അപ്പോഴാണ് ……..കുട്ടിയുടെ കത്ത് കിട്ടിയത്
ആകെ മൂഡ് ഓഫ് ആയിപ്പോയി. വണ്ടികൊണ്ട് കറങ്ങാന്‍ പോയി.
പത്ത് മുപ്പതിനുശേഷം വീട്ടില്‍ തിരിച്ചെത്തി.
അസ്വസ്ഥത വിട്ടുമാറുന്നില്ല.
കള്ള് കുടിക്കണമെന്ന് പോലും തോന്നി
ഇനിയും എന്താണ് ഞാന്‍ …..കുട്ടിക്ക് വേണ്ടി ചെയ്യെണ്ടതാവോ? അല്ലെങ്കില്‍ എന്താണ് ചെയ്യാതിരിക്കേണ്ടത്. ആ അറിയില്ല.
നോക്കൂ, ഞാന്‍ വിഷമിപ്പിക്കുന്നുണ്ടോ?
അതോ ബുദ്ധിമുട്ടിക്കുന്നുവോ?
എഴുത്തിലാകെ കണ്ണീരു വീണ പാട്
അസഹനീയമായിരിക്കുന്നുവെന്നറിയാം. സാന്ത്വനം നല്‍കേണ്ട ആള് ഞാന്‍ തന്നെയാണെന്നറിയും…
പക്ഷെ ഞാന്‍ കാരണമല്ല അനുഭവിക്കേണ്ടി വരുന്നത്.
അറിയുക, നിനക്ക് നൊന്താല്‍ എനിക്കും വേദനിക്കും
നീ കരഞ്ഞാല്‍ ഞാന്‍ കരയില്ലെങ്കിലും എനിക്കും ബുദ്ധിമുട്ടാകും.
പൈങ്കിളിത്തം കൊണ്ട് ഒന്നുമല്ല, അറിയാലോ അപാരമായ സ്നേഹം കൊണ്ടാണെന്ന്.
നേരില്‍ കാണുമ്പോള്‍ എല്ലാം പറയാമെന്ന് വിചാരിക്കുമെങ്കിലും എല്ലാം മനസ്സില്‍ നിന്ന് വഴുതിപോകാറാണ് പതിവ്.
എനിക്ക് വയ്യ! എന്റെ തന്നെ ഹിപോക്രസി…….
നിനക്ക് വേണ്ടി എന്ത് ചെയ്യാനും ഞാന്‍ തയ്യാറാണ്. എന്തു സഹിക്കാനും തയ്യാറാണ്.
പക്ഷെ ഒരു സ്വാര്‍ത്ഥത ബാക്കി നില്പുണ്ട്.
നിന്റെ ഡാഡി അല്ലെങ്കില്‍ രാധാകൃഷ്ണന് ഉണ്ണിത്താന്, രാധ ഉണ്ണിത്താന് എന്ന നിന്റെ മമ്മിക്ക് എഴുതിയപോലെ ഞാന്‍ എഴുതേണ്ടി വരരുതെന്ന് നിര്‍ബന്ധമാണ്. ബാക്കി എല്ലാ സ്വാതന്ത്ര്യവും നിനക്കായി ഞാന്‍ തരുന്നു. വേണമങ്കില്‍ എല്ലാം ഇവിടം കൊണ്ട് അവസാനിപ്പിക്കാന്‍ പോലും….
ഞാന്‍ നിറുത്താം…
ഞാന്‍ മാവിന് ചോട്ടിലെ ഇരുട്ടില്‍ പതുങ്ങി നില്കുന്നത് അവസാനിപ്പിക്കാം
വേണമങ്കില്‍ ഒളിഞ്ഞ്നിന്ന് വേലിപടര്പ്പിന്റെ മറവിലേക്ക് നീങ്ങിനിന്ന് നിന്നെ മാടിവിളിക്കുന്നത് അവസാനിപ്പിക്കാം.
അസാദ്ധ്യമെന്നാണ് കരുതുന്നതെങ്കില്‍ പോലും
നിന്റെ കണ്ണുകളിലേക്ക് നോക്കിനിന്നുകൊണ്ട് നിന്നെ മത്തകണ്ണി എന്ന് വിളിക്കുന്നതുപോലും അവസാനിപ്പിച്ചേക്കാം.
ഞാന്‍ കാരണം നിന്നെ ആരും ദുഃഖിപ്പിക്കരുത്. ഞാന്‍ കാരണം നിന്റെ ഭാവി ഇല്ലാതാകരുത്.
ഞാന്‍ കാരണം നിന്റെ വ്യക്തിത്വ വളര്‍ച്ച മുരടിക്കരുത്.
ഞാന്‍ കാരണം നിനക്ക് ആരും നഷ്ടപ്പെട്ടുകൂടാ! നിന്റെ ……ആന്റി, മാമന്, ….. നിന്റെ അമ്മൂമ….ഞാന്‍ തമാശപ്പറയുകയല്ല. വിഷമിപ്പിക്കുവാന്‍ വേണ്ടിയുമല്ല.
“I had told you that I wanted to make you feel happier. I owe you a lot of money.”
അതും ഞാന്‍ എടുത്തുതരാം മൂന്നാലുമാസത്തിനുള്ളില് തന്നെ.
എനിക്ക് നിന്നോട് അത്രക്ക് സ്നേഹമുണ്ട്. നിന്നെ ആരും ഞാന്‍ കാരണംപോലും ദുഃഖിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല
എല്ലാ തെറ്റുകള്‍ക്കും മാപ്പ്……….
എന്റെ സംതൃപ്തിക്കുവേണ്ടി നിനക്ക് നഷ്ടപ്പെടുത്തേണ്ടി വന്ന എല്ലാത്തിനും – തിരിച്ചു കിട്ടില്ലെന്നറിയാം– ക്ഷമ ചോദിക്കുന്നു
എനിക്ക് നല്കിയ സ്നേഹത്തിന്റെ കൂമ്പാരങ്ങള്‍ക്ക്………..
എനിക്ക് നീ നല്കിയ നിന്റെ ശരീരത്തിന്റെ നഷ്ടങ്ങള്‍ക്ക്………
എനിക്ക് വേണ്ടി നീ ത്യജിച്ച നിന്റെ സ്നേഹബന്ധങ്ങള്‍ക്ക്……
എല്ലാ നഷ്ടങ്ങള്‍ക്കും കാരണം ഞാന്‍ തന്നെ.
മാപ്പ്………മാപ്പ് വയ്യ ക്ഷമിക്കുക
ഇവിടം കൊണ്ട് അവസാനിച്ചാല്‍ പോലും….
നിനക്കറിയാലോ നീയാണെന്റെ ജീവിതത്തിലെ അവസാനത്തെ പെണ്‍കുട്ടി.
എനിക്ക് തല ചുറ്റുന്നതുപോലെ തോന്നുന്നു.
വയ്യ! അയ്യോ എനിക്ക് എന്താണ് സംഭവിക്കുന്നതാവോ?
………..കുട്ടിയെ ബുദ്ധിമുട്ടിക്കാനും കഷ്ടനഷ്ടങ്ങള്‍ വരുത്താനും എല്ലാവരുടെയും വെറുപ്പിന് പാത്രമാക്കാനും എനിക്കിഷ്ടമല്ല.
നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നുവച്ചാല്‍ ചെയ്യാം.
എനിക്ക് മടുത്തു എന്നതല്ല അത് നിങ്ങള്‍ അങ്ങിനെ പറഞ്ഞതുകൊണ്ടാണ്.
ഞാനിപ്പോള്‍ പറയുന്നത് കാര്യമായിട്ടാണ്.
എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിങ്ങളെ സ്നേഹിച്ചുകൊണ്ടെയിരിക്കും
എല്ലാം നേരില്‍ സംസാരിക്കാം. എന്നെ ഒക്കെ ഓര്‍മ്മപ്പെടുത്തുക
നാളെ എട്ടരക്കും ഒന്പതരക്കും ഉള്ളില്‍ ……..JP buildings നു സമിപം
ഇന്ന് അതായത് ജൂണ്‍ 25 ആറ് മുപ്പതിനുശേഷം തൃശ്ശൂരില്‍ പോകും ഞാന്‍. ഒന്‍പത് വരെ ഓഫീസില്‍ ആയിരിക്കും. പിന്നെ ഒന്‍പതര വരെ JP Buildings ന്റെ അവിടെ ഞാന്‍ കാത്തുനില്കും.
കഴിയുന്നതും നേരത്തെ വരിക, ഞാന്‍ അവിടെ ഉണ്ടായിരിക്കും
അഥവാ കണ്ടില്ലെങ്കില്‍ നേരത്തെ മടങ്ങി വരണം കമ്പനിയില്‍ കയറിയിട്ടേ പോകാവു
എല്ലാം വളരെ പ്രധാനപ്പെട്ടതും ഗൌരവമുള്ളതുമാകുന്നു. നാം തുറന്നു സംസാരിച്ചേ പറ്റൂ.
സ്നേഹത്തോടെ മാത്രം
………..
ഒരു അഭിപ്രായം ഇടൂ