Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘രാഷ്ട്രീയം’ Category

ഒരു പക്ഷെ സുഖ്റാമിനും ബാലകൃഷ്ണപിള്ളക്കും ശേഷം ഒരു രാഷ്ട്രീയ നേതാവ് കൂടി അഴിമതിയുടെ പേരില്‍ ജയിലില്‍‌ പോകുന്ന വാര്‍ത്ത കൌതുകം പകരുന്നു. മുന്‍ സിക്കിം മുഖ്യമന്ത്രി നര്‍ ബഹാദുര്‍ ബണ്ഡാരിയാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. 25-10-2008 ല്‍ അഴിമതി നിരോധനനിയമനുസരിച്ച് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ കോടതി മുമ്പാകെ കീഴടങ്ങുകയും ഇദ്ദേഹത്തെ ജയിലിലേക്ക അയക്കുകയുമാണെത്രെ ചെയ്തത്. പതിവുപോലെ ജയിലിലെത്തുമുമ്പ് ഇദ്ദേഹത്തിനും ഹൃദയാസ്വാസ്ഥ്യംമുണ്ടാവുകയും ഇദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ആറുമാസത്തെ ശിക്ഷ സിക്കിം ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഒരുമാസമായി വെട്ടിചുരുക്കുകയും ചെയ്തിട്ടുണ്ട്. അതായത് ശിക്ഷിക്കപ്പെട്ടെങ്കിലും ജയിലില്‍ പോകാതെ ഒരു മാസം ആശുപത്രിയില്‍ കഴിഞ്ഞാല്‍ മതി ഇദ്ദേഹത്തിന്. ഭണ്ഢാരിയുടെ സൌഭാഗ്യം പക്ഷെ ബാലകൃഷ്ണപിള്ളക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ഏറെ രസകരമായിട്ടുള്ളത് മൂന്ന് പേരും സമാനമായ ചിന്താഗതി വച്ചുപുലര്‍ത്തുന്നവരാണെത്രെ! സിക്കിമിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ജയില്‍ ശിക്ഷകഴിഞ്ഞാല്‍ വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്നും ജനങ്ങളെ സേവിക്കുമെന്നും ഇയാള്‍ ഉറപ്പു തരുന്നുണ്ട്. സുഖ്റാമും പിള്ളയും ഇതുതന്നെയാണ് പറയുന്നത്. നോക്കണെ ജനങ്ങളുടെ ഒരു ഭാഗ്യം.

എനിക്ക് തോന്നുന്നത് ഇങ്ങനെ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും കോടതികള്‍ കണ്ണില്‍ ചോരയില്ലാതെ ശിക്ഷിക്കാന്‍ തുടങ്ങിയാല്‍ എന്താകും ഭാരതത്തിന്റെ സ്ഥിതി! ജയിലില്‍ നിന്നു് സ്ഥാനാര്‍ത്ഥിയായി തെരെഞ്ഞടുപ്പില്‍ മത്സരിക്കുന്നതുപോലെ, ജയിലില്‍ കിടന്ന് നമ്മെ ഭരിക്കാനുമുള്ള ഒരു നിയമം കൊണ്ടുവരേണ്ടിയിരിക്കുന്നു. എന്തായാലും ഇപ്പോള്‍ സിക്കിം പ്രദേശ് കോണ്‍ഗ്രസ്സ് പ്രസിഡണ്ടായി ഇയാളെ ആ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലായെന്നും ജയിലില്‍കിടന്നുകൊണ്ടുതന്നെ പ്രദേശ് കോണ്‍ഗ്രസ്സിനെ ഭരിക്കാന്‍ സര്‍വ്വതാ യോഗ്യനാണ് ഇയാള്‍ എന്ന് സംസ്ഥാന ഘടകം അഭിപ്രായപ്പെട്ടിരിക്കുന്നു. ഇത് കൊണ്ടാണോ എന്നറിയില്ല 1979 മുതല്‍ 1994 വരെ പല രാഷ്ട്രീയകക്ഷികളുടെ പേരിലുമായി സിക്കിം ഭരിച്ച ഇയാള്‍ പിന്നീട് കോണ്‍ഗ്രസ്സില്‍ തന്നെ ചേര്‍ന്നത്.

സുഖ്റാം ജയിലില്‍ നിന്ന് മോചിതനായപ്പോള്‍ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജനങ്ങള്‍ ഇയാളെ ജയിലില്‍ നിന്ന് സ്വീകരിച്ചാനയിച്ചുകൊണ്ടുപോയത്. ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളക്കും കിട്ടി ഉഗ്രന്‍ സ്വീകരണങ്ങള്‍. ഭണ്ഢാരിക്കും സ്വീകരണങ്ങള്‍ ഉണ്ടായിരിക്കുമെന്നതുറപ്പാണ്. ഇതൊക്കെ കാണുമ്പോള്‍ തോന്നും ഇവരെ ശിക്ഷിച്ചത് അഴിമതിക്കേസിലല്ല സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനാണ് എന്ന്. രാഷ്ട്രീയക്കാര്‍ക്കോ നാണമില്ല, ജനങ്ങള്‍ക്കുമില്ലേ നാണവും മാനവും…..

ഒരു കാര്യം ഉറപ്പ് ജയില്‍ മോചിതനായാല്‍ ഇവര്‍ വീണ്ടും നമ്മെ സ്നേഹിച്ച് കൊല്ലുമെന്ന്. എന്തൊരു രാജ്യസ്നേഹം!

Read Full Post »

<!– @page { size: 21cm 29.7cm; margin: 2cm } P { margin-bottom: 0.21cm } –>

26, ജൂണ്‍, 91


ദേവിശ്രീ,


സാധാരണഗതിയില്‍ രാത്രി എട്ട് മുപ്പതിനുശേഷം പതിനൊന്ന് വരെ നല്ല തിരക്കായിരിക്കും. നോട്ടസ് തയ്യാറാക്കല്‍, വായിക്കുക, കൂടാതെ ഒരു പുതിയ ജോലിയും മുപ്പത് പേജ് ഇംഗ്ലീഷ് തര്‍ജ്ജമ..

അപ്പോഴാണ് ……..കുട്ടിയുടെ കത്ത് കിട്ടിയത്

ആകെ മൂഡ് ഓഫ് ആയിപ്പോയി. വണ്ടികൊണ്ട് കറങ്ങാന്‍ പോയി.

പത്ത് മുപ്പതിനുശേഷം വീട്ടില്‍ തിരിച്ചെത്തി.

അസ്വസ്ഥത വിട്ടുമാറുന്നില്ല.

കള്ള് കുടിക്കണമെന്ന് പോലും തോന്നി


ഇനിയും എന്താണ് ഞാന്‍ …..കുട്ടിക്ക് വേണ്ടി ചെയ്യെണ്ടതാവോ? അല്ലെങ്കില്‍ എന്താണ് ചെയ്യാതിരിക്കേണ്ടത്. ആ അറിയില്ല.

നോക്കൂ, ഞാന്‍ വിഷമിപ്പിക്കുന്നുണ്ടോ?

അതോ ബുദ്ധിമുട്ടിക്കുന്നുവോ?

എഴുത്തിലാകെ കണ്ണീരു വീണ പാട്

അസഹനീയമായിരിക്കുന്നുവെന്നറിയാം. സാന്ത്വനം നല്കേണ്ട ആള്‍ ഞാന്‍ തന്നെയാണെന്നറിയും

പക്ഷെ ഞാന്‍ കാരണമല്ല അനുഭവിക്കേണ്ടി വരുന്നത്.

അറിയുക, നിനക്ക് നൊന്താല്‍ എനിക്കും വേദനിക്കും

നീ കരഞ്ഞാല്‍ ഞാന്‍ കരയി‌ല്ലെങ്കിലും എനിക്കും ബുദ്ധിമുട്ടാകും.

പൈങ്കിളിത്തം കൊണ്ട് ഒന്നുമല്ല, അറിയാലോ അപാരമായ സ്നേഹം കൊണ്ടാണെന്ന്.


നേരില്‍ കാണുമ്പോള് എല്ലാം പറയാമെന്ന് വിചാരിക്കുമെങ്കിലും എല്ലാം മനസ്സില്‍ നിന്ന് വഴുതിപോകാറാണ് പതിവ്.

എനിക്ക് വയ്യ! എന്റെ തന്നെ ഹിപോക്രസി…….

നിനക്ക് വേണ്ടി എന്ത് ചെയ്യാനും ഞാന്‍ തയ്യാറാണ്. എന്തു സഹിക്കാനും തയ‌്യാറാണ്.

പക്ഷെ ഒരു സ്വാര്‍ത്ഥത ബാക്കി നില്പുണ്ട്.

നിന്റെ ഡാഡി അല്ലെങ്കില്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, രാധ ഉണ്ണിത്താന്‍ എന്ന നിന്റെ മമ്മിക്ക് എഴുതിയപോലെ ഞാന് എഴുതേണ്ടി വരരുതെന്ന് നിര്‍ബന്ധമാണ്. ബാക്കി എല്ലാ സ്വാതന്ത്ര്യവും നിനക്കായി ഞാന്‍ തരുന്നു. വേണമങ്കില്‍ എല്ലാം  ഇവിടം കൊണ്ട് അവസാനിപ്പിക്കാന്‍ പോലും….

ഞാന്‍ നിറുത്താം

ഞാന്‍ മാവിന് ചോട്ടിലെ ഇരുട്ടില്‍ പതുങ്ങി നില്കുന്നത് അവസാനിപ്പിക്കാം

വേണമങ്കില്‍ ഒളിഞ്ഞ്നിന്ന് വേലിപടര്‍പ്പിന്റെ മറവിലേക്ക് നീങ്ങിനിന്ന് നിന്നെ മാടിവിളിക്കുന്നത് അവസാനിപ്പിക്കാം.

അസാദ്ധ്യമെന്നാണ് കരുതുന്നതെങ്കില്‍ പോലും

നിന്റെ കണ്ണുകളിലേക്ക് നോക്കിനിന്നുകൊണ്ട് നിന്നെ മത്തകണ്ണി എന്ന് വിളിക്കുന്നതുപോലും അവസാനിപ്പിച്ചേക്കാം.

ഞാന്‍ കാരണം നിന്നെ ആരും ദുഃഖിപ്പിക്കരുത്. ഞാന്‍ കാരണം നിന്റെ ഭാവി ഇല്ലാതാകരുത്.

ഞാന് കാരണം നിന്റെ വ‌്യക്തിത‌്വ വളര്‍ച്ച മുരടിക്കരുത്.

ഞാന്‍ കാരണം നിനക്ക് ആരും ന‍ഷ്ടപ്പെട്ടുകൂടാ! നിന്റെ ……ആന്റി, മാമന്‍, ….. നിന്റെ അമ്മൂമ….ഞാന്‍ തമാശപ്പറയുകയല്ല. വിഷമിപ്പിക്കുവാന്‍ വേണ്ടിയുമല്ല.


“I had told you that I wanted to make you feel happier. I owe you a lot of money.”


അതും ഞാന്‍ എടുത്തുതരാം മൂന്നാലുമാസത്തിനുള്ളില്‍ തന്നെ.

എനിക്ക് നിന്നോട് അ‌ത്രക്ക് സ്നേഹമുണ്ട്. നിന്നെ ആരും ഞാന്‍ കാരണംപോലും ദുഃഖിപ്പിക്കുന്നത് എനിക്ക് ഇ‍ഷ്ടമല്ല

എല്ലാ തെറ്റുകള്ക്കും മാപ്പ്……….

എന്റെ സംതൃപ്തിക്കുവേണ്ടി നിനക്ക് നഷ്ടപ്പെടുത്തേണ്ടി വന്ന എല്ലാത്തിനും തിരിച്ചു കിട്ടില്ലെന്നറിയാംക്ഷമ ചോദിക്കുന്നു

എനിക്ക് നല്കിയ സ്നേഹത്തിന്റെ കൂമ്പാരങ്ങള്‍ക്ക്………..

എനിക്ക് നീ നല്കിയ നിന്റെ ശരീരത്തിന്റെ നഷ്ടങ്ങള്‍ക്ക്………

എനിക്ക് വേണ്ടി നീ ത‌്യജിച്ച നിന്റെ സ്നേഹബന്ധങ്ങള്‍ക്ക്……

എല്ലാ നഷ്ടങ്ങള്‍ക്കും കാരണം ഞാന്‍ തന്നെ.

മാപ്പ്………മാപ്പ് വയ്യ ക്ഷമിക്കുക


ഇവിടം കൊണ്ട് അവസാനിച്ചാല്‍ പോലും….

നിനക്കറിയാലോ നീയാണെന്റെ ജീവിതത്തിലെ അവസാനത്തെ പെണ്‍കുട്ടി.

എനിക്ക് തല ചുറ്റുന്നതുപോലെ തോന്നുന്നു.

വയ്യ! അയ്യോ എനിക്ക് എന്താണ് സംഭവിക്കുന്നതാവോ?

………..കുട്ടിയെ ബുദ്ധിമുട്ടിക്കാനും കഷ്ടനഷ്ടങ്ങള്‍ വരുത്താനും എല്ലാവരുടെയും വെറുപ്പിന് പാത്രമാക്കാനും എനിക്കിഷ്ടമല്ല.

നിങ്ങള്‍ക്ക് എന്താണ‍് വേണ്ടതെന്നുവച്ചാല്‍ ചെയ്യാം.

എനിക്ക് മടുത്തു എന്നതല്ല അത് നിങ്ങള്‍ അങ്ങിനെ പറഞ്ഞതുകൊണ്ടാണ്.

ഞാനിപ്പോള്‍ പറയുന്നത് കാര്യമായിട്ടാണ്.

എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിങ്ങളെ സ്നേഹിച്ചുകൊണ്ടെയിരിക്കും

എല്ലാം നേരില്‍ സംസാരിക്കാം. എന്നെ ഒക്കെ ഓര്‍മ്മപ്പെടുത്തുക

നാളെ എട്ടരക്കും ഒന്പതരക്കും ഉള്ളില്‍ ……..JP buildings നു സമിപം



ഇന്ന് അതായത് ജൂണ്‍ 25 ആറ് മുപ്പതിനുശേഷം തൃശ്ശൂരില്‍ പോകും ഞാന്‍. ഒന്‍പത് വരെ ഓഫീസില്‍ ആയിരിക്കും. പിന്നെ ഒന്‍പതര വരെ JP Buildings ന്റെ അവിടെ ഞാന്‍ കാത്തുനില്കും.

കഴിയുന്നതും നേരത്തെ വരിക, ഞാന്‍ അവിടെ ഉണ്ടായിരിക്കും

അഥവാ കണ്ടില്ലെങ്കില്‍ നേരത്തെ മടങ്ങി വരണം കമ്പനിയില്‍ കയറിയിട്ടേ പോകാവു

എല്ലാം വളരെ  പ്രധാനപ്പെട്ടതും ഗൌരവമുള്ളതുമാകുന്നു. നാം തുറന്നു സംസാരിച്ചേ പറ്റൂ.


സ്നേഹത്തോടെ മാത്രം

………..

Read Full Post »

<!– @page { size: 21cm 29.7cm; margin: 2cm } P { margin-bottom: 0.21cm } –>

25, ജൂണ്, 91

ദേവിശ്രീ,

നാളെ പൌര്ണ്ണമി.

കറുത്ത മഴമേഘങ്ങളില് കൂടി തെളിയുന്ന പൂര്ണ്ണചന്ദ്രന്.

മേഘങ്ങള് ഒഴിഞ്ഞുപോകുമ്പോള് തെങ്ങോലതലപ്പുകളി‍ല് വീഴുന്ന നിലാവിന്റെ തുണ്ടുകള്.

പിന്നെ ആര്ത്തലച്ചു പെയ‌്യുന്ന മഴ.

ഓട്ടിന് പുറത്ത് വീണുചിതറുന്ന മഴതിള്ളികള് താഴെ നീര്പോളകളായി വീണുചിതറി ചാലുകളായി ഒഴുകി മറയുന്ന മഴ.

മഴയുടെ ആരവം മഴയുടെ സംഗീതം

പിന്നെ ഉറക്കത്തില് സ‌്വപ്നത്തിലൂടെ നീ എന്നില് പെയ‌്യുന്നുമഴകളായിസാന്ദ്രമായ ഓര്മ്മകളായി പെയ‌്യുന്നു.

ഞാനിപ്പോള് നിത‌്യവും നിന്നെ സ‌്വപ്നം കാണുന്നുണ്ട്.

ഇന്ന് നിങ്ങളെ കണ്ടില്ല.മാവിന്ചോട്ടിലെ ഇരുട്ടില് കാത്തുനിന്നതുപോലുമാണ‍്.

പക്ഷെ കണ്ടില്ല.

വയ‌്യ തന്നെ! നിങ്ങളെ കാണാതിരിക്ക അസാദ്ധ‌്യം തന്നെ.

മഴയുടെ ഇരുട്ടില് കൊഞ്ചിക്കുഴയുന്ന നിന്റെ ശബ്ദം എനിക്ക് വേര്തിരിച്ചറിയാം.

എന്തിനെന്ന് ചോദ‌്യങ്ങളരുത്.

നീ എനിക്കായി കാത്തിരിക്കണം.

നിഴലും വെളിച്ചവും ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികളുമുള്ള മാവിന്ചോട്ടില്, അമ്പലത്തിന്റെ മുന്നില് എല്ലായിടത്തും എനിക്കായി കാത്തിരിക്കണം.

എന്തുകൊണ്ടെന്ന് ചോദിക്കരുത്.

നീ എന്നെ അനുസരിക്കണം

എന്റെ ഇ‍ഷ്ടങ്ങളെ നിന്റെ ഇഷ്ടങ്ങളായും എന്റെ അനിഷ്ടങ്ങളെ നിന്റെ അനിഷ്ടങ്ങളായും നീ മാറ്റണം.

നിനക്കായി ഞാന് തരുന്നതുപോലെ എനിക്കായി നീയും തരിക.

നിന്നെ ഞാന് കാത്തിരിക്കുന്നത് കൊണ്ട്

എന്നെ കാത്തിരിക്ക നീ!

സ്നേഹത്തോടെ

……….

Read Full Post »

20-09-91

<!– @page { size: 21cm 29.7cm; margin: 2cm } P { margin-bottom: 0.21cm } –>

ദേവിശ്രീ,

എന്തുകൊണ്ടാണെന്നറിയില്ല വീണ്ടും നിങ്ങള്ക്ക് എഴുതണമെന്ന് എനിക്ക് തോന്നി.

സ‌്വയം ചോദിച്ചിട്ടുപോലും കിട്ടാത്ത ഉത്തരങ്ങളുള്ള ചോദ‌്യങ്ങള് നിങ്ങളോട് എങ്ങിനെ ചോദിക്കും?

എനിക്ക് നീ ആരാണ‌്?

ഇങ്ങനെയാണ‌് പറയാനുദ്ദേശിക്കുന്നത്.

പുലരിസ്സൂര‌്യന്റെ ചെഞ്ചോരപ്പ് നോക്കിയിരിക്കുമ്പോഴുണ്ടാകാറുള്ള നിഷ്കളങ്കതയാണു നീ.

നീ എന്റെ അബബോധമനസ്സുപോലും കുടിയേറിയിരിക്കുന്നു. ഇനി കുടിയിറക്കുക അസാധ‌്യം തന്നെ

നീ എന്റെ സാന്ത‌്വനമാകുന്നു.

നിന്നെ കാണുക എന്നുള്ളത് എനിക്ക് ഒരാശ‌്വാസമാകുന്നു.

നിന്റെ ചപലതകള് കാണുകയെന്നത്, നിന്റെ വിഢ‌്ഡിത്തങ്ങള് കേള്ക്ക എന്നത്, നിന്റെ കുസൃതികളും, നിന്റെ പിണക്കങ്ങളും നിന്റെ സംന്ത്രാസങ്ങളും, നിന്റെ കുശുമ്പുകളും, നിന്റെ കരച്ചിലും, നിന്റെ വയലറ്റ് നിറമുള്ളനിന്റെ ചുണ്ടുകളുടെ കുളിര്മയുംവാഴപ്പിണ്ടിയുടെ മണമുള്ള നിന്റെ അധരങ്ങളുടെ ചുംബനങ്ങള് സ‌്വീകരിക്കുകയെന്നതൊക്കെ എന്റെ ഒരാവശ‌്യമായിരിക്കുന്നു.

ഉണ്ണുകയും ശ‌്വസിക്കുകയും ചിന്തിക്കുകയും ഉറങ്ങുകയും ചെയ‌്യുന്നതുപോലെ എന്റെ അസ്ഥിത‌്വത്തിന്റെ ഒരാവശ‌്യമായിരിക്കുന്നു.

നിങ്ങളെ ഞാനിപ്പോള് എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്നുള്ളത്……

നിങ്ങളോടൊത്തുചേരാന് ഞാന് എത‌്രമാത‌്രം ആശിക്കുന്നുവെന്നത്…..

നിങ്ങളോടൊത്ത് തിരക്കില്ലാത്ത ഏതെങ്കിലും വനാന്തരത്തിലൂടെ നടക്കുവാന്………

അറിയുമോ നിങ്ങള്ക്ക് ഇതൊക്കെ?

ഞാന് നിങ്ങള്ക്ക് ആരാണ‌്?

………………………………………………………

…………………………………..

എനിക്ക് ഒരു ജോലി കിട്ടില്ലന്ന് ഞാന് ഭയപ്പെടുന്നു.

ഞാന് ആരുമായിത്തിരില്ലന്ന് ഞാന് ഭയപ്പെടുന്നു.

വനാന്തരത്തില് പൂക്കുകയും മരുക്കാറ്റി‌ന്റെ ക‌്രൂരതയില് കൊഴിയുകയും ചെയ്തേക്കാവുന്ന

പനിനീര് പുഷ്പമാണ‍് ഞാന്.

പക്ഷെ നീ ആരെങ്കിലും ആയിരിക്കും, ആയിതീരും.

നിങ്ങള് ഭൌതീകമായ നേട്ടങ്ങള് സംഭരിക്കും

അവിടെ ഞാന് തീര്ച്ചയായും താഴെകിടയിലായിരിക്കും കാരണം ഞാന് എന്റെ സമയങ്ങള് നഷ്ടപ്പെടുത്തി.

എന്റെ ചിന്തകളിലും അവയിലെ അഹന്തകളിലും മാത്രമെ ഞാന് നിങ്ങളെക്കാളും മേലെക്കിടയിലാവൂ.

എന്നിട്ടും ഞാന് പറയുന്നു നീ അങ്ങീനെയൊക്കെയാവണമെന്ന്.

എങ്കിലും വരാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ഞാനിപ്പോള് ബോധവാനാണ‌്.

ഇനിയും കാണാനിരിക്കുന്ന ദുഃസ‌്വപ്നങ്ങളെക്കിറിച്ച് ഞാന് അറിയുന്നു.

എന്റെ വൈരക്കല് യൂനിറ്റ് എന്ന സ‌്വപ്നം അകന്നകന്ന് പോകുന്നു. ഇപ്പോള് കാരണം അനിയന‍് ചിക്കന്പോക്സ്.

പക്ഷെ അവരൊക്കെ അറിഞ്ഞോ അറിയാതെയോ എന്നെ വഞ്ചിക്കുകയാണെന്ന് തോന്നുന്നു. ഇത് ശരിയായില്ലെങ്കില് ഞാനെന്താണ‌്പിന്നെ ചെയ‌്യുക.വയ‌്യ! ചിന്തിക്കാന് പോലും വയ‌്യ.

നോക്കൂ, …… ഞാന് നിന്നെ സ്നേഹിക്കുന്നു. പക്ഷെ തീര്ച്ചയായും സ്നേഹംകൊണ്ട് നമുക്ക് പണം നിര്മ്മിക്കുവാന് കഴിയില്ലല്ലോ?

സ്നേഹത്തോടെ

……

Read Full Post »

<!– @page { size: 21cm 29.7cm; margin: 2cm } P { margin-bottom: 0.21cm } –>

ദേവിശ്രീ,

ഏറെ നാളുകള്ക്കുശേഷവും മോതിരം മാറിയതിനുശേഷവും

ഇന്ന് കാലത്തും വൈകീട്ടും നിന്നെ കണ്ടതിനുശേഷവും

സംസാരിച്ചിട്ടുപോലും ഇന്നാദ‌്യമായി എനിക്ക് നിനക്കെഴുതണമെന്ന് തോന്നി.

നോക്കൂ, ആകാശം നിറയെ നക്ഷത്രങ്ങള് പൂത്തിട്ടുണ്ട്.

ഇരുണ്ട രാത‌്രികളില് യില് ആകാശത്ത് പൂക്കുന്ന നക്ഷത്രങ്ങളും താഴെ ഭൂമിയില്

പ്ലാവിന്റെ ഇലകളില് നിന്ന് ഇറ്റു വീഴുന്ന മഞ്ഞുതുള്ളികള്

നിനക്കെഴുതാതിരിക്കാനാവുന്നില്ല.

നിന്റെ ഭാഗം ശരിയായാലും തെറ്റായാലും ഞാന് നിന്റെ പക്ഷം പിടിക്കും

കാരണം ഞാന് നിന്നെ സ്നേഹിക്കുന്നു അത‌്രമാത്രം

നിനക്ക് ശരിയാണെന്ന് തോന്നുന്നത് നീ ചെയ്തോളൂ.

എന്ത് തന്നെയായാലും…..

വേദനിപ്പിച്ചിട്ടുണ്ടെങ്കില് ക്ഷമിക്ക!

൧൦൦൯൯൧ (10-09-91)

എല്ലാ ചിന്താധാരകളും നിന്നില് തുടങ്ങി നിന്നില് തന്നെ അവസാനിക്കുകയും ചെയ‌്യുന്നുവെന്നറിയാമോ?

എന്റെ കൈ വിറക്കുന്നു. എഴുതുവാന് തന്നെ പറ്റുന്നില്ല!

ഇനിയും ഞാന് നിന്നെ സ്നേഹിക്കുന്നുവെന്നോ, ഞാന് നിന്നെ ഒരിക്കലും മറക്കില്ലന്നോ,

പലപ്പോഴും ഓര്മ്മിക്കുമെന്നോ പറയേണ്ടതില്ലല്ലോ?.

അറിയാവുന്നതാണല്ലോ? മോതിരം മാറിയതുകൊണ്ടോ മറ്റോ അല്ലെന്ന്……

എന്താണെന്നറിയില്ല ഒരുതരം വിഷമം.

നീ എന്തിനാണങ്ങനെയോക്കെ ചെയ‌്യുന്നത്. എനിക്കതൊന്നും സഹിക്കാനാവുന്നതല്ല.

നിന്റെ ആരെയും കണ്ടിട്ടല്ലല്ലോ ഞാന് നിന്നെ സ്നേഹിച്ചത്.

നിന്നെ മാത്രം എനിക്ക് വേണ്ടൂ.

നിന്റെ എല്ലാ ദുഃഖങ്ങളിലും സാന്ത‌്വനമായി, നിന്റെ രാത്രികളില് കുളിര്സ‌്വപ്നങ്ങളായി

നിന്റെ എല്ലാത്തിനും ഭാഗബാക്കായി ഞാനിവിടെ തന്നെ ഉണ്ടല്ലോ?

നമ്മള് ഇപ്പോള് പരസ്പരം സ‌്വന്തമാക്കപ്പെട്ടിരിക്കുന്നു.

പക്ഷെ അത് നിന്നെ സ്നേഹിക്കുന്നതില് നിന്ന് എന്നെ തടയുന്നില്ല.

ഈ ലോകത്തെ‌ നമ്മുടെ പ്രണയത്തില് ഇടപെടാന് നാം ഒരിക്കലും ഇനി അനുവദിക്കുകയില്ല.

കാരണം അതിന്റെ തിക്തഫലം നാം അനുഭവിച്ചല്ലോ?

ഇനി ഒരുകാര‌്യം പറയാനുള്ളത് നിന്റെ പ‍ടിത്തത്തിന്റെ കാര‌്യമാണ‌‌്

അതിനെക്കുറിച്ച് നാം കാര‌്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നലെ രാത്രി വീട്ടില് നിന്നെക്കിറിച്ചായിരുന്നു ചര്ച്ച. ഇതാ നീ ഇതുവരെ കാണാത്ത അത്ര വലിയ സ്നേഹപ്രപഞ്ചം നിനക്ക് മുമ്പില് തുറന്ന് കിടക്കുന്നു. എന്റെ ഉണ്ണികള് നിന്റെയും ഉണ്ണികള് തന്നെ. എന്റെ കൂട്ടുക്കാര് ഇനി നിന്റെയും കൂട്ടുക്കാര്.

ഇതുവരെ നീ അറിയാത്ത സകലതും നിന്റെയും കൂടിയാണ‌്്.

സ്നേഹത്തോടെ

ലാലുട്ടന്

Read Full Post »

<!– @page { size: 21cm 29.7cm; margin: 2cm } P { margin-bottom: 0.21cm } –>

൩൧,ജൂലൈ,൯൧

ദേവിശ്രീ,

ഇന്നലെയും മിനിയാന്നും നീ അവിടെ വന്നിരുന്നത് എത്ര നന്നായിയെന്നറിയോ?

പ്രത്യേകിച്ച് ചൊവ്വാഴ്ച്ച, കാരണം അത് എന്റെ എല്ലാ മടുപ്പുകളും വൈരസ്യങ്ങളും ഇല്ലാതാക്കി.

ഒരു പുതിയ ഉന്മേഷം. തീര്ച്ചയായും ഞാന് ബോറടിച്ച് ചത്തുപോവുമായിരുന്നു. ഇന്നലെ രാത്രി തനിയെ മുറിയിലിരുന്ന് ഏറെ വായിച്ചു. അതെ എന്റെ വായനാശീലം തിരിച്ചു വരുന്നു.

നിനക്കറിയോ, എന്റെ മുറി ആകെ മാറ്റിയിരിക്കുന്നു. കട്ടിലും കിടക്കയും എല്ലാം മാറ്റിയിരിക്കുന്നു.

ഇപ്പോഴ് നിലത്ത് വെറും പായ വിരിച്ചാണ് കിടക്കുന്നത്.

എഴുതുന്നതും വായിക്കുന്നതും ഇവിടെയിരുന്നുതന്നെ.

കുറെ എഴുതുകയും കുറെ വായിക്കുകയും ചെയതുകഴിഞ്ഞപ്പോള് ഉറക്കം തൂങ്ങിതുടങ്ങിയിരുന്നു.

രാത്രിയിലെപ്പോഴോ ഉറങ്ങിപ്പോയിരുന്നു.

ഇന്ന് കാലത്ത് വീണ്ടും എന്റെ മുറിയിലെ തഴപ്പായയിലുരുന്ന് ഞാന് വീണ്ടും വായന തുടങ്ങി.

ഒബ്രി മേനന് ന്റെ ഹൃദയത്തിലൊരിടംഎന്ത് രസാന്നറിയോ? തരാം നിനക്ക് വായിക്കാന് തരാം.

പിന്നെ ഞാന് ഏറെ നേരം കണ്ണടച്ചിരുന്നു. അതെ സത്യം ഞാന് വീണ്ടും ഏകാന്തതയെ േസ്നഹിച്ചു

തുടങ്ങിയിരിക്കുന്നു. തനിയെ കണ്ണടച്ചിരുന്നെറെ കഴിഞ്ഞപ്പോള് നിന്നെ ഓര്മ്മ വന്നു.

ഇന്നലെ നീ കരഞ്ഞത് എന്നെ ഏറെ ബാധിച്ചിരിക്കുന്നു.

നിന്നെ കുശിമ്പി എന്ന് വിളിച്ചെങ്കിലും..?

വാസ്തവത്തില് കുശുമ്പുകൊണ്ടാണെങ്കിലും നീ എന്നെ എന്തുമാത്രം ആവശ്യപ്പെടുന്നു എന്നറിവ്……

ഹാ നിന്നെ ഞാന് മറക്കില്ല!

സത്യമായും വൈരസ്യങ്ങളെല്ലാം പോയിരിക്കുന്നു.

പിന്നെ എന്റെ മുറിയിലിരുന്നാല് എനിക്ക് കാക്കകള് കരയുന്നത് കേഴ്കാം.

പെണ്ണുങ്ങള് പൈപ്പില് നിന്ന് വെള്ളം പിടിക്കുന്നതിന്റെ കലപില

ചാറല് മഴയുടെ മടുപ്പുപിടിപ്പിക്കുന്ന താളം

മഴയെ ശപിക്കുന്ന ഒരു കൊച്ചു കുരുവിയുടെ കരച്ചില് പോലും എനിക്ക് കേഴ്കാന് കഴിയുന്നുണ്ട്.

ഒബ്രി മേനന് ന്റെ പുസ്തകം ഇന്നു തന്നെ തീര്ക്കണം.

നാളെ നിനക്ക്. നീയും ഉടന് തന്നെ അത് തീര്ക്കും. ശനിയാഴ്ച്ച അത് വീണ്ടും ജോജിക്ക് തിരിച്ച് കൊടുക്കണം.

ഒബ്രി, ആരാണെന്നറിയോ?

മലയാളിയായ അച്ചന് , ഐറിഷുകാരിയായ അമ്മ.

മരണസമയത്ത് കേരളത്തില്……..

അര്ബ്ബുദം ബാധിച്ച് മരിച്ചുപോയ ഒരു ഇംഗ്ലീഷ് എഴുത്തുകാരന്.

അവസാനകാലത്ത് തന്റെ പിതൃഭൂമിയില് ഗൃഹാതുരനായി തിരിച്ചെത്തി.

ആത്മകഥഹൃദയത്തിലൊരിടം,.

ഇന്ന് എന്താണാവോ കുളിക്കാന് പോലും തോന്നണില്ല.

സമയം എട്ട് മണിയാകുന്നു. ഏഴ് മണിക്ക് കുളി കഴിയാറുള്ളതായിരുന്നുമഴ ചനുപിനെ പെയ്യുന്നത് കൊണ്ടാകും.

ഇനി പിന്നെ എഴുതാം.

*********************************************

വീണ്ടുമെഴുതുന്നു

മഴ ചനുപിനെ പെയ്യുന്നു.

എന്ത് മഴയാണ? എത്ര ദിവസമായി

വേനലില് ശേഖരിച്ച മണ്സൂണ് മേഘങ്ങള് പെയതോഴിയും വരെ മഴ വേണമെങ്കില് പെയ്യുമായിരിക്കും. ഇല്ലേ!

സ്നേഹത്തോടെമാത്രം

…………….

Read Full Post »

Hello world!

Welcome to WordPress.com. This is your first post. Edit or delete it and start blogging!

Read Full Post »